മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയായി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു

By Staff Reporter, Malabar News
Malabarnews_tomin thachankary
ടോമിൻ ജെ തച്ചങ്കരി
Ajwa Travels

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്‌റ്റിഗേഷൻ) ആയി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്‌ടറുമായി പ്രവർത്തിക്കവെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനിൽ പുതിയ പദവിയിലേക്ക് നിയമിച്ചത്.

കമ്മീഷൻ സെക്രട്ടറി ടി വിജയകുമാർ, അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ എച്ച് നിസാർ, കമ്മീഷൻ എസ്‌പി എസ് ദേവമനോഹർ, ഡിവൈഎസ്‌പി പി നിയാസ്, സിഐ ആർ രാജേഷ് കുമാർ എന്നിവർ ചേർന്ന് തച്ചങ്കരിയെ സ്വീകരിച്ചു. ഒരു വർഷമാണ് നിയമന കാലാവധി. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്‌ഥനെ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത് നിയമിക്കുന്നത് ഇതാദ്യമായാണ്.

സംസ്‌ഥാന പോലീസ് മേധാവി സ്‌ഥാനത്തേക്ക്‌ പരിഗണിക്കുന്ന വേളയിലാണ് പുതിയ നിയമനം. ഡിജിപി പദവിയില്‍ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ സംസ്‌ഥാനത്തെ പിന്നീടുള്ള ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്‌ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.

Read Also: കോവിഡ് മരണക്കണക്കിൽ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി കെ സുധാകരൻ

COMMENTS

  1. സർ, 1995 മുതൽ വീട്ടിലേക്ക് കറന്റ് കണക്ഷൻ ലഭിക്കാനുള്ള അപേക്ഷ യും മായി ചുറ്റിക്കറങ്ങി നടക്കുകയാണ് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ? ഫോൺ : 0480 2821187 ,9656203996.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE