കോഴിക്കോട്: വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന 9 വയസുകാരി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനാമിക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മേയ് 22ന് കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അനാമികയുടെ അച്ഛൻ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തിൽ മരിച്ചിരുന്നു.
Most Read: നിരപരാധിയെന്ന് ആവർത്തിച്ച് കിരൺ; ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യം