വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാവില്ല; തോമസ് ഐസക്

By News Bureau, Malabar News
The Left does not want the Congress to perish; Thomas Isaac
Ajwa Travels

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. രാജ്യത്തെ അസമത്വം വർധിപ്പിക്കാനേ കേന്ദ്രം പ്രഖ്യാപിച്ച ബജറ്റ് ഉപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിൽവർ ലൈൻ വാഗ്‌ദാനം ചെയ്യുന്ന വേഗം വന്ദേഭാരത് ട്രെയിനുകൾക്ക് ലഭിക്കില്ലെന്ന് തോമസ് ഐസക് വ്യക്‌തമാക്കി. തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിച്ചെന്ന വാദം ശരിയല്ലെന്നും പദ്ധതിക്ക് നീക്കിവെച്ച തുക കഴിഞ്ഞ തവണത്തേക്കാൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ കാർഷിക മേഖലക്കും കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞതുകയാണ് നീക്കിവെച്ചതെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ പരിഗണന വേണ്ട ആരോഗ്യമേഖലയ്‌ക്ക് 86,000 കോടി രൂപയാണ് അനുവദിച്ചതെന്നും പറഞ്ഞു. കഴിഞ്ഞവർഷം അനുവദിച്ചതും ഇതേ തുകതന്നെയാണ്. വിദ്യാഭ്യാസ മേഖലയ്‌ക്ക് മാത്രമാണ് വിഹിതം കൂട്ടിയത്.

അതേസമയം എൽഐസി വിൽക്കാൻ ശ്രമിച്ചാൽ കർഷക സമരത്തേക്കാൾ വലിയ സമരമുണ്ടാകും എന്നും ഐസക് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയില്ലെന്നും മുൻ മന്ത്രി ചൂണ്ടിക്കാട്ടി.

Most Read: ഒമൈക്രോൺ വ്യാപനം; ജാ​ഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE