ജില്ലയിലെ മാളപ്പുരയിൽ കാട്ടാനശല്യം രൂക്ഷം; വൈദ്യുതി വേലിയും കിടങ്ങും തകർത്തു

By Team Member, Malabar News
wild elephants-in-kasargod
Representational image

വയനാട് : ജില്ലയിലെ മാളപ്പുരയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനകീയ സഹകരണത്തോടെ വനാതിർത്തിയിൽ നിർമിച്ചു പരിപാലിച്ചിരുന്ന വൈദ്യുതി വേലി തകർത്താണ് ഇവിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത്. തുടർന്ന് നിരവധി കർഷകരുടെ കൃഷിയാണ് ഇതിനോടകം തന്നെ കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചത്.

കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന മാളപ്പുര തിമ്മപ്പന്റെ തെങ്ങ്, കൈനിക്കുടിയിൽ ജോസഫ്, ലാലി, വിഷ്‌ണു പ്രകാശ് എന്നിവരുടെ വാഴ, കാപ്പി എന്നീ കൃഷികളാണ് നശിപ്പിച്ചത്. ജില്ലയിലെ മാളപ്പുര, ചാത്തമംഗലം എന്നീ പ്രദേശങ്ങൾ മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്‌ഥലങ്ങളാണ്. അതിനാൽ തന്നെ ഇവിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

നിലവിൽ ഇവിടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ സാധിക്കാത്ത സ്‌ഥിതിയാണെന്നാണ് പ്രദേശവാസികൾ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ ദിവസവും കൂലിപ്പണിക്കു പോയി മടങ്ങുകയായിരുന്ന യുവാവിനെ ആനക്കൂട്ടം ആക്രമിച്ചിരുന്നു. കാട്ടാന പ്രവേശിക്കുന്നത് തടയാനായി നിർമിച്ച വൈദ്യുതി വേലിയും കിടങ്ങും ഫലപ്രദമാകാത്ത സാഹചര്യത്തിൽ മതിലോ, റെയിൽവേ വേലിയോ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നത്.

Read also : പാറ്റൂർ കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE