വന്യജീവി ആക്രമണം; മൂന്ന് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക

കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിച്ചു ചേർക്കുമെന്ന് രാഹുൽ ഗാന്ധിക്കയച്ച കത്തിൽ കർണാടക വനം പരിസ്‌ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അറിയിച്ചു.

By Trainee Reporter, Malabar News
Wild Elephant attack
Rep. Image
Ajwa Travels

കൽപ്പറ്റ: കാട്ടാന ഉൾപ്പടെയുള്ള വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ മൂന്ന് സംസ്‌ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെ, പ്രശ്‌നത്തിന് പരിഹാരം തേടി കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിച്ചു ചേർക്കുമെന്ന് രാഹുൽ ഗാന്ധിക്കയച്ച കത്തിൽ കർണാടക വനം പരിസ്‌ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അറിയിച്ചു.

”ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിനുള്ള നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം കെസി വേണുഗോപാൽ എംപി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വിഷയം ചർച്ച ചെയ്യുകയും കർണാടക സർക്കാർ ഉടനടി അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരമായി അനുവദിക്കുകയും ചെയ്‌തു. ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്ന് 2023 നവംബറിൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ബന്ദിപ്പൂർ നാഷണൽ പാർക്കിലേക്ക് മാറ്റിയ ആന മൂലമാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്.

മരണത്തിൽ ആത്‌മാർഥമായി അനുശോചനം രേഖപ്പെടുത്തുന്നു. ആവർത്തിക്കപ്പെടുന്ന വന്യജീവി അക്രമണങ്ങളുടെ വെളിച്ചത്തിൽ, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും പ്രശ്‌നത്തിന് ശ്വാശത പരിഹാരം കാണുന്നതിനും വനംവകുപ്പ് മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കും”- രാഹുൽ ഗാന്ധിക്കയച്ച കത്തിൽ ഈശ്വർ ബി ഖണ്ഡ്രെ അറിയിച്ചു.

അതേസമയം, ഒമ്പത് ദിവസം രാപ്പകലില്ലാതെ ബേലൂർ മഗ്‌നയെ പിടിക്കാൻ നടത്തിയ ദൗത്യം നിലച്ച മട്ടാണ്. ആന കർണാടക വനത്തിലേക്ക് പോയതോടെയാണ് ദൗത്യത്തിന് വെല്ലുവിളിയായത്. ശനിയാഴ്‌ച രാത്രിയോടെ ആന കേരള അതിർത്തി കടന്ന് കർണാടക വനത്തിലേക്ക് കടന്നതായി വനപാലകർ അറിയിച്ചിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പകൽ മുഴുവനും മോഴയാന കർണാടക വനത്തിൽ തന്നെയാണുള്ളത്.

Most Read| ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE