തെരുവ് നായ കുറുകെ ചാടി; സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

By Trainee Reporter, Malabar News
woman died after the scooter went out of control and overturned
Representational Image
Ajwa Travels

കണ്ണൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എംഎം രമണിയാണ് മരിച്ചത്. കൊട്ടിയൂർ അയ്യപ്പൻകാവ് റോഡിലെ ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊട്ടിയൂരിലെ കൊറിയർ സ്‌ഥാപനത്തിലെ ജീവനക്കാരിയാണ് രമണി.

സ്‌കൂട്ടർ സർവീസ് ചെയ്യാനായി ഇരിട്ടിയിലേക്ക് വരികേയാണ് അപകടം നടന്നത്. സ്‌കൂട്ടർ ഇറക്കത്തിൽ എത്തിയപ്പോൾ നായ കുറുകെ ചാടുകയായിരുന്നു. റോഡിനോട് ചേർന്ന് നിർമിച്ച ഓടയിലേക്ക് നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിഞ്ഞു. രമണി വാഹനത്തിൽ നിന്ന് തെറിച്ചുപോയി. യുവതിയുടെ തല മരത്തിലും സമീപത്തെ ഒരു കല്ലിലും ഇടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. മുഴക്കുന്ന് പോലീസ് സംഭവ സ്‌ഥലത്ത്‌ എത്തി ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Most Read| ഇനി കൈപൊള്ളും; അവശ്യ സാധനങ്ങൾക്ക് മൂന്ന് മുതൽ 46 രൂപവരെ വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE