9.7 കോ​ടി പി​ന്നിട്ട് ലോ​ക​ത്തെ കോ​വി​ഡ് ബാധിതർ

By Staff Reporter, Malabar News
world- covid -update
Representational Image
Ajwa Travels

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.7 കോ​ടി​ പിന്നിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം നി​ല​വി​ല്‍ 97,269,318 പേർക്കാണ് ലോകത്താകമാനം കോവിഡ് സ്‌ഥിരീകരിച്ചത്‌. 2,081,264 പേർക്ക് ഇതുവരെ കോവി​ഡ് മൂലം ജീവൻ നഷ്‌ടമായി. അതേസമയം 69,827,940 പേ​ര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

വോ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും ചേ​ര്‍​ന്ന് പു​റ​ത്തു​വി​ട്ട​ റിപ്പോർട് പ്രകാരം കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 659,669 പേർക്കാണ് കോവിഡ് ബാധിച്ചത്. 16,958 പേ​ര്‍ മരണമടയുകയും ചെയ്‌തു.​

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ലോകത്തു ആ​ദ്യ 20 സ്‌ഥാനങ്ങളിൽ ഉ​ള്ള രാജ്യങ്ങൾ ഇവയാണ്: അമേരിക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍, തു​ര്‍​ക്കി, ഇ​റ്റ​ലി, സ്‌പെ​യി​ന്‍, ജ​ര്‍​മ​നി, കൊ​ളം​ബി​യ, അര്‍ജ​ന്‍റീ​ന, മെക്‌സിക്കോ, പോ​ള​ണ്ട്, ഇ​റാ​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉക്രേ​ന്‍, പെ​റു, നെതർലാൻഡ്‌സ്, ഇന്തോനേഷ്യ.

മേൽപ്പറഞ്ഞവയിൽ 18 രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 ലക്ഷ​ത്തി​നും മുകളിലാണ് എന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. നിലവില്‍ 25,360,114 പേർ വിവിധ ഇടങ്ങളിലായി ചികിൽസയിലാണ്. ഇവരില്‍ 112,337 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രമാണെന്നും കണക്കുകൾ വ്യക്‌തമാക്കുന്നു.

Kerala News: തിരുവനന്തപുരം വിമാനത്താവളം; അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE