തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ കനക്കാൻ കാരണം.
അടുത്ത മണിക്കൂറുകളിൽ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും. ശനിയാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യത ഉണ്ട്. മലയോര മേഖലയിൽ കൂടുതൽ ശക്‌തമായ മഴ ലഭിക്കും.
കേരള തീരത്ത് നിലവിൽ മൽസ്യബന്ധത്തിന് തടസമില്ല. എന്നാൽ നാളെ രാത്രി വരെ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Also Read: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; മന്ത്രിതല ചർച്ച ഇന്ന്