കാസർഗോഡ്: ഉത്തർപ്രദേശിൽ ഭീകരവാദികൾക്ക് യുപി സർക്കാർ ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വിജയയാത്രയുടെ ഉൽഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ ഭീകരവാദ ശക്‌തികളെ താലോലിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. തുടർന്ന്, താളിപ്പടുപ്പ് മൈതാനിയിൽ നടന്ന ചടങ്ങിൽ യോഗി ആദിത്യനാഥ് പതാക കൈമാറിയതോടെ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് തുടക്കമായി.
അഴിമതി വിമുക്‌തം, പീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് വിജയയാത്ര. മാർച്ച് 7ന് യാത്ര സമാപിക്കും. ഉൽഘാടന ചടങ്ങുകൾ നടന്ന താളിപ്പടുപ്പ് മൈതാനിയിലേക്ക് ഉച്ച മുതൽ തന്നെ ആളുകൾ എത്തി തുടങ്ങിയിരുന്നു. വൈകിട്ട് 4നാണ് പരിപാടി ആരംഭിച്ചത്.
5 മണിയോടെ വേദിയിലെത്തിയ യോഗി ആദിത്യനാഥിനെ ജയ് ശ്രീറാം വിളികളോടെ എതിരേറ്റു. ആയിരക്കണക്കിന് ആളുകൾ മൈതാനിയിൽ എത്തിച്ചേർന്നിരുന്നു. മുൻ ബൈക്ക് അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്‌ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, കേരളാ പ്രഭാരി കർണാടകത്തിലെ എംഎൽഎ സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Also Read: ഇടതുസർക്കാർ മെഡിക്കല്‍ ഫീസ് ഭീമമാക്കി, ഒട്ടനവധി ആരോഗ്യ പദ്ധതികളെ അട്ടിമറിച്ചു; ഉമ്മൻചാണ്ടി