നര തടയാൻ നാടൻ വിദ്യകൾ പരീക്ഷിക്കാം

By News Bureau, Malabar News
Ajwa Travels

നര സ്‌ത്രീ- പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. നരയെ പ്രതിരോധിക്കാൻ പല മാർഗങ്ങളും നാം അവലംബിക്കാറുണ്ട്. നരയുടെ വേഗം കുറക്കാനും മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനുമാകും. അതിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.

premature-greying of hair

ചിരട്ട കനലിൽ മൈലാഞ്ചി ഇല വിതറുക. ഇങ്ങനെ ലഭിക്കുന്ന കരിഞ്ഞ ഇലയും ചിരട്ടക്കരിയും പൊടിച്ചെടുത്തത് ഉപയോഗിച്ച് എണ്ണ കാച്ചിയെടുക്കാം. ഇതു പതിവായി തലയിൽ തേച്ചു കുളിക്കുന്നത് മുടിയുടെ കറുപ്പുനിറം നിലനിർത്താൻ സഹായിക്കും.

കുളിക്കുന്നതിനു മുമ്പ് കടുക്കയും മൈലാഞ്ചിയും അരച്ച് മുടിയിൽ പുരട്ടുക. മുടിയുടെ കരുത്ത് കൂട്ടാനും കറുപ്പ് നിറമേകാനും ഇതു നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് അഴുക്കും താരനും അകറ്റാൻ സഹായിക്കും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ടൊവിനോയും കീർത്തിയും ഒന്നിച്ച ‘വാശി’; ട്രെയ്‌ലർ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE