റാസൽഖൈമ: ഇന്ത്യയില്‍ നിന്ന് റാസല്‍ഖൈമ വിമാനത്താവളത്തിൽ എത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റെയ്‌നില്‍ കഴിയണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ക്വാറന്റെയ്ൻ കാലയളവില്‍ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനക്ക് വിധേയരാകണം.
#FlyWithIX : Additional requirements for passengers arriving into Abu Dhabi and Ras Al Khaimah airports ?
Get more details at https://t.co/neX9u5tfwP (3/3) pic.twitter.com/Pivh2YIHQ5
— Air India Express (@FlyWithIX) August 13, 2021
അതേസമയം, ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന താമസ വിസക്കാര്‍ അവിടെ എത്തിയാല്‍ 12 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റെയ്‌നിലോ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്‌നിലോ കഴിയണം. ക്വാറന്റെയ്ൻ കാലയളവില്‍ മെഡിക്കല്‍ അംഗീകാരമുള്ള റിസ്‌റ്റ് ബാന്‍ഡ് (ട്രാക്കിങ് വാച്ച്) ധരിക്കുകയും വേണം.
അബുദാബി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ അധികൃതര്‍ റിസ്‌റ്റ് ബാന്‍ഡ് നല്‍കും. അബുദാബിയിൽ എത്തുമ്പോള്‍ തന്നെ പിസിആര്‍ പരിശോധനക്കും വിധേയരാകണം. പിന്നീട് ആറാമത്തെയും 11ആമത്തെയും ദിവസമാണ് പിസിആര്‍ പരിശോധന നടത്തേണ്ടത്.
Read Also: ‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി