തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ കാലത്ത് ബിവറേജസ് കോർപറേഷൻ അടച്ചിട്ടതിലൂടെ ഉണ്ടായത് 1,700 കോടി രൂപയുടെ നഷ്‌ടം. കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26ആം തീയതിയാണ് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടിയത്. ഈ കാലയളവിലാണ് 1,700 കോടിയുടെ നഷ്‌ടം ഉണ്ടായത്.
അതേസമയം സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചതോടെ വ്യാജ വാറ്റും ലോക്ക്ഡൗൺ സമയത്ത് സുലഭമായി ലഭിച്ചിരുന്നു. കൂടാതെ വ്യാജവാറ്റ് സംഘങ്ങൾക്കെതിരെ നിരവധി കേസുകളാണ് സംസ്‌ഥാനത്ത് ഈ കാലയളവിൽ എക്‌സൈസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
1,112 കേസുകളാണ് സംസ്‌ഥാനത്തൊട്ടാകെ വ്യാജവാറ്റ് സംഘങ്ങൾക്കെതിരെ എക്‌സൈസ് രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. 168 കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്. അതേസമയം 9 കേസുകൾ മാത്രമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്.
Read also : ക്രിമിനല്‍ സംഘങ്ങൾക്ക് പാർട്ടി സംരക്ഷണം; കുറ്റപ്പെടുത്തി വിഡി സതീശന്‍