അബുദാബി: 50ആം ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ച് യുഎഇ. 7 എമിറേറ്റുകളിലെ വ്യത്യസ്‌ത ജയിലുകളിൽ കഴിയുന്ന 1,875 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളെ തുടർന്ന് യുഎഇയിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള വിദേശികളാണ് മോചിതരാകുന്നത്.
അബുദാബി- 870, ദുബായ്- 142, ഷാർജ- 237, അജ്‌മാൻ- 43, ഉമ്മുൽഖുവൈൻ- 34, റാസൽഖൈമ- 442, ഫുജൈറ- 107 എന്നിങ്ങനെയാണ് ഓരോ എമിറേറ്റിലെയും മോചിതരാകുന്ന തടവുകാരുടെ എണ്ണം. ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയും, തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചനത്തിന് പരിഗണിക്കുക.
മോചിപ്പിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതയും എഴുതി തള്ളുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ഇവരെ ജയിൽ മോചിതരാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Read also: കോളിയാർ ക്വാറിയിലെ സ്‌ഫോടനം; പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം