Wed, May 8, 2024
33.3 C
Dubai

Daily Archives: Wed, Apr 14, 2021

ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ട്, വിശ്വാസത്തെ പൂർണമായും അവഗണിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങൾ പൂർണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേള നടത്തിപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ...

നാടൻ തോക്കുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ

പയ്യന്നൂർ: നാടൻ തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. പഴയങ്ങാടി വെങ്ങരമുക്കിലെ കെ നിധീഷ് (30), ചെറുതാഴം കാവുങ്കൽ ഷൈജു (38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. തിങ്കളാഴ്‌ച രാത്രി 11 മണിയോടെയാണ്...

പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്; കൂടുതൽ പേർക്ക് പങ്കെന്ന് സൂചന

തിരുവനന്തപുരം: നഗരസഭയിൽ പട്ടിജാതി വിഭാഗക്കാർക്കുള്ള ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർ പങ്കാളികളെന്ന് സൂചന. കേസിൽ പ്രതി ചേർത്ത സീനിയർ ക്‌ളാർക്ക് യുആർ രാഹുൽ, ഫീൽഡ് പ്രമോട്ടർ സംഗീത എന്നിവരെ കൂടാതെ...

രാമനാട്ടുകരയിൽ 3 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ നിന്ന് കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മൂന്ന് കോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിലാണ് രാമനാട്ടുകര ബസ് സ്‌റ്റാൻഡ്‌ പരിസരത്തു നിന്നും പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന്...
covid-kerala

കടകൾ രാത്രി 9 മണി വരെ മാത്രം; സർക്കാർ നടപടിക്കെതിരെ വ്യാപാരികൾ; പ്രതിഷേധം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 9 മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരുന്ന വിപണിയെ തിരികെ കൊണ്ടുവരുന്നതിനിടെ...

ലവ് ജിഹാദ്; മതസ്വാതന്ത്ര്യ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻഎപിഎം

അഹമ്മദാബാദ്: ലവ് ജിഹാദിന്റെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്ര്യ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും സ്‌ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണം ഉണ്ടാക്കുന്നതതും ആണെന്ന് നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്മെന്റ് (എൻഎപിഎം)....

മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ

മുംബൈ: കുതിച്ചുയരുന്ന കോവിഡ് കേസുകൾ ഉയർത്തുന്ന പ്രതിസന്ധിയിൽ അയവ് വരുത്താൻ മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ. രാത്രി 8 മണി മുതൽ അടുത്ത പതിനഞ്ച് ദിവസത്തേക്കാണ് സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം...

കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന; ജില്ലയിൽ പരിശോധന ശക്‌തമാക്കി

കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരിശോധന ശക്‌തമാക്കി. പൊതുയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. ബസ് സ്‌റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതുസ്‌ഥലങ്ങളിൽ പരിശോധന കർശനമാക്കും....
- Advertisement -