ഹജ്‌ജ്; 24 മണിക്കൂറിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 4,50,000 പേർ

By News Desk, Malabar News
Hajj central quota announced; Opportunity for 5,747 people from Kerala
Ajwa Travels

റിയാദ്: ഈ വർഷത്തെ ഹജ്‌ജ് തീർഥാടനത്തിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് ഹജ്‌ജിന് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് 24 മണിക്കൂറിനിടെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

അപേക്ഷകരിൽ 60 ശതമാനം പുരുഷൻമാരും 40 ശതമാനം സ്‍ത്രീകളും ആണുള്ളത്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേർക്കായിരിക്കും ഹജ്‌ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക്‌ ഒരു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പത്ത് ദിവസം നീണ്ട് നിൽക്കുന്ന രജിസ്ട്രേഷനാണ്. വരും ദിവസങ്ങളിലുള്ള രജിസ്‌ട്രേഷൻ കൂടി കണക്കിലെടുത്താൽ ഇനിയും ലക്ഷകണക്കിന് അപേക്ഷകളായിരിക്കും ലഭിക്കുക. എന്നാൽ അപേക്ഷകരിൽ നിന്നും 60,000 പേർക്ക് മാത്രമായിരിക്കും ഹജ്‌ജിന് അവസരമുണ്ടാവുക.

Kerala News: രോഗബാധ 12,246, പോസിറ്റിവിറ്റി 11.76%, മരണം 166

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE