കു‍ഞ്ഞുമനസിലെ വലിയ നന്മ; ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി

By Desk Reporter, Malabar News
Paris Williams_2020 Aug 25

മുതിർന്ന മനുഷ്യരേക്കാൾ നന്മയുണ്ടാകും കളങ്കമില്ലാത്ത കുഞ്ഞുമനസുകൾക്ക്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് അന്നമൂട്ടാനുള്ള വലിയ ദൗത്യവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി. പാരീസ് വില്ല്യംസ് എന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

തന്റെ പ്രദേശത്തെ ഭവനരഹിതരായ വ്യക്തികൾക്ക് ഭക്ഷണം നൽകുന്നതിന് പാരീസ് കെയേഴ്സ് എന്ന സംഘടന രൂപീകരിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കാരി ചാഡ്‌വിക് ഡീൽ എഴുതിയ ‘വൺ ബോയ്സ് മാജിക്’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാരീസ് വില്ല്യംസ് ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയത്. “ആ പുസ്തകത്തിലെ ആൺകുട്ടിയെ പോലെ ഭവനരഹിതർക്കുവേണ്ടി എന്തെങ്കിലും സഹായം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു,” -പാരീസ് പറഞ്ഞു.

സ്കൂളിൽ നിന്ന് മകൾ നിരവധി പുസ്തകം വായിക്കാറുണ്ടെന്നും ഒരു ദിവസം ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ പാരീസ് ഭവനരഹിതർക്ക് സഹായം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നു പറഞ്ഞതായും മാതാവ് അലീഷ്യ മാർഷൽ പറഞ്ഞു. തുടർന്ന് ഇരുവരും കെയർ പാക്കേജ് എന്ന ആശയത്തിൽ എത്തുകയായിരുന്നു. ഈ പാക്കേജിൽ വീടില്ലാത്തവർക്ക് ആവശ്യമുള്ള പാനീയങ്ങൾ, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഇതുവരെ, അവളുടെ കുടുംബത്തിന്റെ സഹായത്തോടെ, പാരീസ് 500 കെയർ പാക്കേജുകൾ വിതരണം ചെയ്തു.

പാക്കേജിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കാൻ പാരീസിന്റെ മാതാപിതാക്കൾ സഹായിച്ചു. പക്ഷേ, എല്ലാ പാക്കേജിലും അവളുടേതായ മുദ്ര പതിപ്പിക്കാൻ പാരീസ് മറക്കാറില്ല. ഓരോ പാക്കേജിലും ഒരു കുറിപ്പോ ചിത്രമോ അവൾ വക്കും. ഭവനരഹിതർക്കു മാത്രമല്ല പ്രദേശത്തെ തൊഴിലാളികൾക്കും പാരീസ് ഭക്ഷണം നൽകുന്നുണ്ട്.

പണം സ്വരൂപിച്ച് കുട്ടികൾക്കു കളിപ്പാട്ടങ്ങൾ വാങ്ങി നൽകണമെന്ന ആ​ഗ്രഹവും പാരീസിനുണ്ട്. ഈ വർഷത്തെ അവധിക്കാലത്ത് അതിനായി പണം സ്വരൂപിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് ഈ മിടുക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE