തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു. ഒഡിഷ സ്വദേശി കൃഷ്‌ണ ചന്ദ്ര സോയിനാണ് രക്ഷപെട്ടത്. രാത്രി ഒരു മണിയോട് കൂടി ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ വിലങ്ങ് അഴിച്ച സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപെടുകയായിരുന്നു എന്നാണ് പോലീസുകാരുടെ വിശദീകരണം. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Also Read: പോക്‌സോ കേസുകളിൽ വർധന; സംസ്‌ഥാനത്ത് കൂടുതൽ കേസുകൾ മലപ്പുറത്ത്