നടൻ പിസി സോമൻ അന്തരിച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സിനിമാ- നാടക നടൻ പിസി സോമൻ (81)അന്തരിച്ചു. പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം. അമച്വർ നാടകങ്ങൾ ഉൾപ്പടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ പിസി സോമൻ അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്‌ണന്റെ സിനിമകളിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയത്.

സ്വയംവരം ആയിരുന്നു ആദ്യ സിനിമ. മലയാളം ദൂരദർശന്റെ ആദ്യ കാലങ്ങളിൽ സജീവം ആയിരുന്ന അദ്ദേഹം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനും ആയിരുന്നു അദ്ദേഹം.

ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പിഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, കൗരവർ, ധ്രുവം, ഇലയും മുള്ളും, വിധേയൻ, അഗ്‌നി ദേവൻ, കഴകം, കഥാപുരുഷൻ, നിഴൽക്കൂത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകൾ.

Read Also: ഇരട്ടവോട്ട് ആരോപണം; ഹൈക്കോടതി ഹരജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE