ഗ്രീന്‍ ഇന്ത്യ ചലഞ്ച്; 1650 ഏക്കര്‍ വനമേഖല ഏറ്റെടുത്തു പ്രഭാസ്

By News Desk, Malabar News
MalabarNews_Prabhas green india challenge
ഖാസിപ്പളിയിലെ ഫോറസ്റ്റ് പാര്‍ക്കിന്‍റെ തറക്കല്ലിടീല്‍ കര്‍മ്മം പ്രഭാസും വനം വകുപ്പ് മന്ത്രി അലോല ഇന്ദ്രകരന്‍ റെഡ്ഡിയും രാജ്യസഭാംഗമായ ജോഗിനാപ്പള്ളി സന്തോഷ് കുമാറും ചേര്‍ന്ന് നിര്‍വഹിക്കുന്നു
Ajwa Travels

ഹൈദരബാദ്: ഹൈദരാബാദിന് സമീപമുള്ള ദുണ്ടിഗലിലെ ഖാസിപ്പള്ളി റിസര്‍വ് വനമേഖലയിലെ 1650 ഏക്കറിന്റെ സംരക്ഷണം ഏറ്റെടുത്ത് തെലുങ്ക് നടന്‍ പ്രഭാസ്. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് വനത്തിന്റെ സംരക്ഷണവും പരിപാലനവും പ്രഭാസ് ഏറ്റെടുത്തടുത്തത്. മേഖലയില്‍ അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതിനായി  രണ്ടു കോടി രൂപ ആദ്യ ഘട്ടമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഔഷധസസ്യങ്ങള്‍ക്ക് പേരുകേട്ട വനമേഖലയാണ് ഖാസിപ്പള്ളി. ഇതിന്റെ ഒരു ഭാഗം മാത്രമാണ് പ്രഭാസിന്റെ സഹകരണത്തോടെ അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്കാക്കി വനം വകുപ്പ് മാറ്റുന്നത്. ഏറ്റെടുത്ത മേഖലയില്‍ ഇക്കോ പാര്‍ക്കിന്റെ നിര്‍മാണം കൂടാതെ, പാര്‍ക്ക് ഗേറ്റ്, വ്യൂ പോയിന്റ്, വാക്കിംഗ് ട്രാക്ക് തുടങ്ങിയവയും നിര്‍മ്മിക്കും. ഫോറസ്റ്റ് പാര്‍ക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം പ്രഭാസും വനംവകുപ്പ് മന്ത്രി അലോല ഇന്ദ്ര കരന്‍ റെഡ്ഡിയും രാജ്യസഭാംഗമായ ജോഗിനാപ്പള്ളി സന്തോഷ് കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. തറക്കല്ലിട്ട ശേഷം മൂവരും ചേര്‍ന്ന് സംരക്ഷിത വന മേഖലയില്‍ വൃക്ഷത്തൈകള്‍ നട്ടു.

ഗ്രീന്‍ ഇന്ത്യ ചലഞ്ചിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും സമൂഹത്തെ സഹായിക്കുന്നതിലും പങ്കാളിയാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടന്‍ പ്രഭാസ് പറഞ്ഞു. തന്റെ സുഹൃത്തും രാജ്യസഭാ എംപിയുമായ ജോഗിനാപ്പള്ളി റെഡ്ഡിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വനമേഖല ഏറ്റെടുത്തതെന്നും പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് അനുസരിച്ച് കൂടുതല്‍ തുക നല്‍കുമെന്നും താരം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE