സ്‍ത്രീ വിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് കോൺഗ്രസ് എംഎൽഎ

By Syndicated , Malabar News
congress-mla-kr-ramesh-kumar
Ajwa Travels

ന്യൂഡെല്‍ഹി: നിയമസഭയില്‍ നടത്തിയ ‘ബലാൽസംഗ’ പരാമര്‍ശത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ മാപ്പ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ കെആര്‍ രമേഷ് കുമാറാണ് സഭയില്‍ സ്‍ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സഭ തയ്യാറല്ലാത്തതിനെ തുടര്‍ന്നാണ് ഇയാൾ വിവാദമായ പ്രസ്‌താവന നടത്തിയത്.

കർഷക സമരം ചർച്ചചെയ്യുമ്പോൾ കൂടുതൽ സമയം വേണമെന്ന് സ്‌പീക്കർ വിശ്വേശ്വര ഹെഗ്ഡെ കഗേരിയോട് എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. എല്ലാവർക്കും കൂടുതൽ സമയം അനുവദിച്ചാൽ സെഷൻ മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്നായിരുന്നു സ്‌പീക്കറുടെ മറുപടി. എന്നാൽ എംഎൽഎമാർ പ്രളയം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്‌ക്ക് കൂടുതൽ സമയം വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

‘എല്ലാവര്‍ക്കും സമയമനുവദിച്ചതല്ലേ, പിന്നെ എങ്ങനെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയ്‌ക്ക് എടുക്കുക. നിങ്ങള്‍ എന്ത് തീരുമാനിച്ചാലും ഞാന്‍ സമ്മതിക്കും. ഇപ്പോഴുള്ള സഭയിലെ അവസ്‌ഥ നമുക്കെല്ലാര്‍ക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാം എന്നാണ് ഞാന്‍ കരുതുന്നത്. നിലവിലെ സംവിധാനത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ല, എന്റെ ആശങ്ക സഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്,’ സ്‌പീക്കർ മറുപടി നൽകി. ഈ പരാമർശത്തെ ഏറ്റെടുത്തായിരുന്നു കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശം.

‘ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. അതാണ് ഇപ്പോൾ താങ്കളുടെ അവസ്‌ഥ’ എന്നായിരുന്നു മുൻ സ്‌പീക്കർ കൂടിയായ കെആർ രമേശ് കുമാറിന്റെ പ്രസ്‌താവന. സംഭവം വിവാദമായതോടെയാണ് ഇപ്പോള്‍ ഇയാള്‍ മാപ്പ് പറഞ്ഞത്. “ക്രൂരമായ കുറ്റകൃത്യത്തെ നിസാരമാക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് ഒരു ഓഫ് ദി കഫ് പരാമര്‍ശമായിരുന്നു. ഇനി മുതല്‍ ഞാന്‍ എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കും”- കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

Read also: രാജ്യത്തിന് ആവശ്യം വിപ്ളവമല്ല, പരിണാമം; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE