ഗൾഫിലേക്ക് പ്രവാസികളുടെ മടക്കം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ

By Desk Reporter, Malabar News
Airline-ticket-rate_2020-Sep-21
Representational Image
Ajwa Travels

ദുബൈ/കരിപ്പൂർ: ​ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്കം കൂടിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കിൽ 50% വരെ വർദ്ധനയുണ്ടായതായി യാത്രക്കാർ ആരോപിക്കുന്നു. യുഎഇ സെക്ടറിലേക്കാണ് കുടുതൽ വർദ്ധനയുണ്ടായത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദുബൈയിലേക്കു നേരിട്ടുള്ള വിമാന യാത്രക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ ഈ മാസം കരിപ്പൂരിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് ഒരു വിമാനക്കമ്പനി 26,555 രൂപയും മറ്റൊരു കമ്പനി 23,337 രൂപയുമാണു ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇതുകൂടാതെ, കണക്‌ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള നിരക്കിലും വർദ്ധനയുണ്ട്.

Also Read:  ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിമാന സർവീസുകൾ നിർത്തിയതിനെത്തുടർന്ന്, ചാർട്ടേഡ് വിമാനങ്ങളായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പല ഗൾഫ് രാജ്യങ്ങളുമായി ‘എയർ ബബ്ൾ’ കരാർ പ്രകാരം വിമാന സർവീസുകൾ പുനരാരംഭിച്ചു. ഈ സർവീസുകളുടെ ടിക്കറ്റ് നിരക്കിലാണു വർദ്ധന ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE