‘ഇനി അഭിനയിക്കില്ല, മാപ്പ്’; പാൻ മസാല പരസ്യത്തിനെതിരെ അക്ഷയ് കുമാർ

By News Desk, Malabar News
Akshay Kumar against pan masala advertisement
Representational Image
Ajwa Travels

മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ദിവസങ്ങൾക്ക് മുൻപ് അജയ് ദേവ്‌ഗൺ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം അക്ഷയ് വേഷമിട്ട വിമൽ പാൻ മസാലയുടെ പരസ്യം പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്‌ഗണും ഷാരൂഖും പാൻ മസാല ചവച്ചുകൊണ്ട് ‘ആരാണ് ഈ പുതിയ കില്ലാഡി’ എന്ന് ചോദിക്കുന്നതും അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് രംഗത്തെത്തുന്നതുമാണ് പരസ്യം.

പുകയില ഉപയോഗത്തിനെതിരെ വാ തോരാതെ സംസാരിച്ചിട്ടുള്ള അക്ഷയ് കുമാർ പാൻ മസാലയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് രൂക്ഷ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. അക്ഷയ് പരസ്യത്തിൽ അഭിനയിച്ചത് ഇരട്ടത്താപ്പാണെന്നും പണത്തിന് വേണ്ടി തരംതാഴ്‌ന്നുവെന്നും സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം നടത്തി താരം രംഗത്തെത്തിയത്.

‘ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം ഏറെ വിഷമമുണ്ടാക്കി. ഇനി പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കില്ല. പരസ്യത്തിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും’; അക്ഷയ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

ആരാധകരോടും എല്ലാ അഭ്യൂദയകാംക്ഷികളോടും താൻ മാപ്പ് ചോദിക്കുന്നു. പുകയില ഉപയോഗത്തെ താൻ ഒരിക്കലും പിന്തുണക്കില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം പ്രേക്ഷകർക്കുണ്ടായ വിഷമം മനസിലാക്കുന്നു. വിനയപൂർവം അതിൽ നിന്ന് പിൻവാങ്ങുകയാണ്. കരാർ അവസാനിക്കുന്നത് വരെ അവർ ആ പരസ്യം സംപ്രേഷണം ചെയ്‌തേക്കാം. എന്നാൽ, ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

Most Read: ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ; വിവരങ്ങൾ പുറത്തുവിടാത്ത അസം പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE