കൈക്കൂലി ആരോപണം; കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

By Staff Reporter, Malabar News
Calicut University Postponed The Exams Due To Rain
Ajwa Travels

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ. പരീക്ഷ ഭവൻ അസിസ്‌റ്റന്റ് എംകെ മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

നേരത്തെ മാർക്ക് ലിസ്‌റ്റിന് വേണ്ടി വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്‌റ്റൻഡ് അറസ്‌റ്റിലായിരുന്നു. അതേസമയം, കൈക്കൂലി വാങ്ങിയ എംജി സർവകലാശാല അസിസ്‌റ്റന്റ് സിജെ എൽസി നേരത്തെയും പണം വാങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. അതേസമയം എൽസിയുടെ നിയമനത്തിലും ക്രമക്കേട് നടന്നെന്നാണ് വിവരം.

2016ൽ അനധ്യാപക നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ട ശേഷം എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങളാണ്. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട് പുറത്തുവന്നിരുന്നു. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ നൽകിയ റിപ്പോർട്.

Read Also: ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല; തനിക്കെതിരായ കണ്ടെത്തൽ ശരിയല്ലെന്ന് എസ് രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE