മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ

അതേസമയം, സനാതന ധർമത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്‌റ്റാലിൻ വ്യക്‌തമാക്കി. വംശ്യഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്‌റ്റാലിൻ പറഞ്ഞു.

By Trainee Reporter, Malabar News
MK Stalin Against The Central Governments Comment On Indian Students At Ukraine
Ajwa Travels

ചെന്നൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഭരണപരാജയം മറക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. 2002ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ ഇത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാവില്ലെന്നും എംകെ സ്‌റ്റാലിൻ വിമർശിച്ചു. ബിജെപിക്കെതിരായ പ്രഭാഷണ പാരമ്പരയിലാണ് സ്‌റ്റാലിന്റെ വിമർശനം.

അതേസമയം, സനാതന ധർമത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്‌റ്റാലിൻ വ്യക്‌തമാക്കി. വംശ്യഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്‌റ്റാലിൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നത് കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം ഒരു ദൈവം എന്നതാണ് ഡിഎംകെ നയമെന്നും ഉദയനിധി വ്യക്‌തമാക്കി.

മലേറിയയും ഡെങ്കിയെയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന ഉദയനിധി സ്‌റ്റാലിന്റെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ, വിജയപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്‌ഥയെയാണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു.

Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE