അർജുൻ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ല; കസ്‌റ്റംസ്‌ കോടതിയിൽ

By News Desk, Malabar News

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്‌റ്റംസ്‌. മാതാവിന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്‍ജുന്റെ വാദം ഇയാളുടെ ഭാര്യ നേരത്തെ നിഷേധിച്ചിരുന്നു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് വ്യക്‌തമായിട്ടുണ്ട്. ആഡംബര ജീവിതമാണ് അര്‍ജുനെ സംശയത്തിന്റെ നിഴലിലാക്കിയതെന്നും കസ്‌റ്റംസ്‌ കോടതിയില്‍ സമര്‍പ്പിച്ച കസ്‌റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിപി വധക്കേസ് പ്രതികളായ കൊടി സുനിക്കും ഷാഫിക്കും കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഷാഫി അടക്കമുള്ളവര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി യുവാക്കളെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും കസ്‌റ്റംസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുനെ കൂടുതല്‍ ചെയ്യലിനായി കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നും കസ്‌റ്റംസ്‌ കോടതിയില്‍ ആവശ്യപ്പെട്ടു.

Also Read: വാക്‌സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE