ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആകും പ്രകടന പത്രിക പുറത്തിറക്കുക. ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രകടന പത്രികയാകും ബിജെപിയുടെതെന്നാണ് സൂചനകൾ.
യുപിയിൽ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, അനുരാഗ് ഠാക്കൂര്‍, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങൾ നടപ്പാക്കല്‍ അടക്കമുള്ളവയും പ്രകടന പത്രികയില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സമാജ്‌വാദി പാർട്ടിയെ പ്രതിരോധിക്കാന്‍ ബിജെപി പ്രകടന പത്രികയില്‍ സൗജന്യ വൈദ്യുതിയെന്ന വമ്പൻ വാഗ്‌ദാനം ഉള്‍പ്പെടുത്തിയേക്കും. ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന വാഗ്‌ദാനം എസ്‌പി മേധാവി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെല്‍ഹിയില്‍ എഎപി സര്‍ക്കാരിന്റെ വൈദ്യുതി നയം പാര്‍ട്ടിക്ക് ഏറെ അനുകൂലമായത് ബിജെപിയും മാതൃകയാക്കും എന്നാണ് കരുതപ്പെടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം പശ്‌ചിമ ബംഗാളില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന ബിജെപി പ്രഖ്യാപനം വാഗ്‌ദാനത്തിൽ മാത്രം ഒതുങ്ങുകയാണുണ്ടായത്.
Read Also: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ