ഇലക്‌ട്രിക്‌ വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംവിഡി

By News Desk, Malabar News
Representational Image

പെട്രോൾ, ഡീസൽ വിലവർധനയിൽ വിയർത്ത് നിൽക്കുന്നവർക്ക് ഇലക്‌ട്രിക്‌ വാഹനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല. പരിസ്‌ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾ, കാറുകൾ, ഓട്ടോകൾ എന്നിവ വിപണിയിൽ തരംഗമായി മാറുകയാണ്. ഒറ്റ ചാർജിൽ 60 മുതൽ 120 വരെ കിലോമീറ്റർ ദൂരം സഞ്ചരിക്കാവുന്ന സ്‍കൂട്ടറുകൾ വിപണിയിലുണ്ട്. വീട്ടിലെ സാധാരണ പ്‌ളഗ്ഗിൽ കണക്‌ട് ചെയ്‌തുപോലും ചാർജ് ചെയ്യാം. ഫുൾ ചാർജാവാൻ വേണ്ടത് 4-5 മണിക്കൂർ മാത്രം. വൈദ്യുതി ഉപയോഗവും വളരെക്കുറവ്. ബാറ്ററിക്ക് മൂന്നു വർഷം വരെ റിപ്‌ളേസ്‌മെന്റ് വാറണ്ടി. എങ്ങനെ നോക്കിയാലും ലാഭകരമാണ് ഇലക്‌ട്രിക് വാഹനങ്ങൾ.

എന്നാൽ, ഇവ നിരത്തിലിറക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുകയാണ് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് (എംവിഡി കേരള). മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമുണ്ടെന്നും ഇവ ഓടിക്കുവാൻ ലൈസൻസ് വേണമെന്നും എംവിഡി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

25 കിലോമീറ്ററിൽ താഴെ വേഗതയിൽ സഞ്ചരിക്കുന്നതും 250 വാട്ടിൽ കുറഞ്ഞ ബാറ്ററി പാക്ക് ഉള്ളവയും ബാറ്ററി പാക്ക് ഇല്ലാതെ വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമിൽ താഴെയായതുമായ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് മാത്രമാണ് ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാത്തത്. ഇത് സംബന്ധിച്ച വീഡിയോയും എംവിഡി കേരള ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read: സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആർടിസി പമ്പുകൾ സ്‌ഥാപിക്കും; ഗതാഗതമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE