കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്ന് യാചകന്‍; 90,000 രൂപ സംഭാവന

By News Desk, Malabar News
Malabar News_ chennai covid fund
മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ പൂല്‍പാണ്ഡ്യനെ മധുര ജില്ലാ കളക്ടര്‍ ടി.ജി. വിനയ് ആദരിക്കുന്നു
Ajwa Travels

മധുര: രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യാചകന്റെ നടപടി. കൊവിഡ്-19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ മധുരയിലാണ് യാചകന്റെ മാതൃകാപരമായ സമീപനം. മധുരയിലും സമീപ പ്രദേശങ്ങളിലും യാചകനായ വയോധികന്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 90,000 രൂപ.

ചൊവ്വാഴ്ചയാണ് സംസ്ഥാന കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആവശ്യവുമായി പൂല്‍പാണ്ഡ്യന്‍ മധുര കളക്ട്രേറ്റിലെത്തിയത്. ഇതേ കാര്യത്തിനായി മെയ് മാസം 10000 രൂപ ഇയാള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തിന് തന്നാല്‍ കഴിയുന്ന സഹായം നല്‍കാന്‍ മുന്നോട്ട് വന്ന പൂല്‍പാണ്ഡ്യന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന അഭിനന്ദനം നല്‍കിയാണ് മധുര കളക്ടര്‍ മടക്കിയത്.

ഇതിന് മുന്‍പും യാചിച്ച് കിട്ടിയ പണം വിദ്യാര്‍ഥികള്‍ക്ക് പഠന സഹായമായി നല്‍കിയിട്ടുള്ള വ്യക്തിയാണ് പൂല്‍പാണ്ഡ്യന്‍. കൊറോണ വൈറസ് മഹാമാരി വളരെ വലുതാണെന്നാണ് ഇദ്ദേഹം നിരീക്ഷിക്കുന്നത്. സര്‍ക്കാരുകളുടെ നിര്‍ദ്ദേശം പാലിക്കുമെന്നും ഇദ്ദേഹം പ്രതികരിക്കുന്നു. 54122 കോവിഡ് കേസുകളാണ് ഇതിനോടകം തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 886 പേര്‍ക്കാണ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE