ചന്ദ്രശേഖർ ആസാദ് ഇന്ന് ഹത്രസിലേക്ക്; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

By Desk Reporter, Malabar News
Chandrashekhar-azad_2020-Oct-04
Ajwa Travels

ന്യൂ ഡെൽഹി: കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും പിന്നാലെ ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. അദ്ദേഹം ഇപ്പോൾ ഹത്രസിലേക്ക് ഉള്ള യാത്രയിൽ ആണെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്‌ച ഡെൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ചന്ദ്രശേഖർ ആസാദ് പങ്കെടുത്തിരുന്നു. നൂറുകണക്കിന് ആളുകളാണ് ഹത്രസ് പീഡനത്തിൽ പ്രതിഷേധിച്ച് പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി ജന്തർ മന്തറിൽ ഒത്തുകൂടിയത്.

“ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവക്കുകയും കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ ഞങ്ങളുടെ സമരം തുടരും. സംഭവത്തിൽ ഇടപെടണമെന്ന് ഞാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നു,”- ജന്തർ മന്തറിൽ അദ്ദേഹം പറഞ്ഞിരുന്നു.

Must Read:  ‘കോവിഡല്ല, ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മഹാമാരി’; മമത ബാനര്‍ജി

ഉത്തർപ്രദേശിലെ ജനങ്ങളാണ് പ്രധാനമന്ത്രിയെ പാർലമെന്റിലേക്ക് അയച്ചത്. അതേ സ്ഥലത്താണ് പെൺകുട്ടി അതി ക്രൂരമായി കൊല്ലപ്പെട്ടത്. അവളുടെ അസ്ഥികൾ നുറുങ്ങിയിരുന്നു. കൂട്ട ബലാൽസം​ഗത്തിന് ഇരയായി. അവളുടെ മൃതദേഹം ചവറുപോലെ ദഹിപ്പിച്ചു കളഞ്ഞു. ഉത്തർപ്രദേശിൽ ഇത്ര വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് എങ്കിലും പറഞ്ഞോ? പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് കഴിയണം. പെൺകുട്ടിയുടെ നിലവിളിയോ അവളുടെ കുടുംബത്തിന്റെ രോദനമോ പ്രധാനമന്ത്രി കേട്ടില്ല. അദ്ദേഹത്തിന് എത്രനാൾ ഈ മൗനം തുടരാനാകും? ഒന്നിനും പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയുടെ മൗനം തങ്ങളുടെ പെൺമക്കൾക്ക് അപകടമാണെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞിരുന്നു.

നേരത്തെ, പെൺകുട്ടിയുടെ പിതാവിനും സഹോദരനുമൊപ്പം ഡെൽഹി സഫ്ദർജം​ഗ് ആശുപത്രിക്ക് മുമ്പിൽ നടന്ന പ്രതിഷേധത്തിലും ചന്ദ്രശേഖർ ആസാദ് പങ്കെടുത്തിരുന്നു. തുടർന്ന് അദ്ദേഹത്തെ യുപി പോലീസ് വീട്ടുതടങ്കലിലാക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

Read This:  തടഞ്ഞു നിർത്തി, കുർത്തയിൽ പിടിച്ചു വലിച്ചു; ഹത്രസിൽ പ്രിയങ്കയെ തടഞ്ഞത് പുരുഷ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE