പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം

By Staff Reporter, Malabar News
palakkad fire

പാലക്കാട്: നഗരത്തിൽ വൻ തീപിടുത്തം. സ്‌റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോൾ ആണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജീവക്കാർ ഉൾപ്പടെ ഹോട്ടലിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്ത് കടന്നതിനാൽ വലിയ അപകടം ഒഴിവായി.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീപടർന്നത്. ഹോട്ടൽ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്‌ടമുണ്ടായതായാണ് കണക്കാക്കുന്നത്. തിരക്കൊഴിവാക്കാൻ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയുണ്ട്.

Malabar News: നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി; ഒരാഴ്‌ച്ചക്കിടെ രണ്ടാമത്തെ സംഭവം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE