ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_bineesh kodiyeri
Representational image
Ajwa Travels

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ 2 ആം തീയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാഞ്ഞതോടെയാണ് ഡിസംബര്‍ 2 ലേക്ക് മാറ്റിയത്.

ബെംഗളൂര് സിറ്റി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇഡി അറസ്‌റ്റ് ചെയ്‌ത നടപടി നിയമ വിരുദ്ധമാണെന്ന് വ്യക്‌തമാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ഇഡി അറസ്‌റ്റ് ചെയ്‌ത് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജുഡീഷ്യല്‍ കസ്‌റ്റഡി ഡിസംബര്‍ 8 ആം തീയതി വരെയാണുള്ളത്. കൂടാതെ കേസില്‍ ചോദ്യം ചെയ്യാനായി അനിക്കുട്ടന്‍, എസ് അരുണ്‍ എന്നിവര്‍ക്ക് ഇഡി നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

Read also : കോവിഡ് പ്രതിസന്ധി; തപാൽ വോട്ട് മാദ്ധ്യമ പ്രവർത്തകർക്കും അനുവദിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE