തിരുവനന്തപുരം: വിവാദ മരം മുറിക്കൽ കേസിൽ നിയമപോരാട്ടത്തിന് ഒരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ബിജെപി നിയമോപദേശം തേടി. മുതിർന്ന അഭിഭാഷകരായ പി വിജയകുമാർ, കെ രാംകുമാർ തുടങ്ങിയവരുമായി കുമ്മനം രാജശേഖരൻ ചർച്ച നടത്തി. ഓൺലൈനായാണ് ചർച്ച നടത്തിയത്.
കോടതിയെ സമീപിക്കുന്നതും കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിഷയത്തിലെ ഇടപെടൽ സംബന്ധിച്ചും ചർച്ച നടത്തി. മരംമുറിക്കൽ കേസുകളിലെ രേഖകൾ ശേഖരിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിച്ചു. കൂടുതൽ ചർച്ചകൾക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു.വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാനാകും. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തുകയാണ്. കർഷകരെയും ആദിവാസികളെയും സംസ്‌ഥാന സർക്കാർ വഞ്ചിച്ചുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
Read also: ഭക്‌തരെ തടയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, സുരക്ഷയാണ് പ്രധാനം; ദേവസ്വം മന്ത്രി