നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി

By Team Member, Malabar News
BJP Crosses Majority In UP IN Assembly Election 2022
Ajwa Travels

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. യുപിയിൽ 216 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നിൽ നിൽക്കുന്നത്. കൂടാതെ എസ്‌പിക്ക് 104 സീറ്റുകളിലും ലീഡുണ്ട്. കോൺഗ്രസിന് 4 സീറ്റുകളിലും ബിഎസ്‌പിക്ക് 8 സീറ്റുകളിലുമാണ് നിലവിൽ മുന്നേറ്റമുള്ളത്.

യുപി നിയമസഭയിൽ ആകെ 403 സീറ്റുകളാണ് ഉള്ളത്. ഇതിൽ കേവല ഭൂരിപക്ഷത്തിനായി 202 സീറ്റുകളാണ് വേണ്ടത്. 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. കൂടാതെ അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്‌പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളുമാണ് 2017ൽ ലഭിച്ചത്.

യുപിയിൽ ഇത്തവണയും യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്‌ഥാനാർഥി. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ എത്തിയാൽ 1985ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ വ്യക്‌തിയായിരിക്കും യോഗി ആദിത്യനാഥ്.

Read also: കർഷക സമരവേദികളിൽ മുന്നേറി ബിജെപി; ലഖിംപൂരിലും ലീഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE