ജയ്‌പൂർ: കഴിഞ്ഞ ഒരാഴ്‌ചക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 5 രൂപയോളം വർധിച്ച സാഹചര്യത്തിൽ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാജസ്‌ഥാനില കോൺഗ്രസ് മന്ത്രി പ്രതാപ് ഖചാരിയവാസ്. നിങ്ങളുടെ മന്ത്രിമാർ ‘കശ്‌മീർ ഫയൽസ്’ സിനിമാ ടിക്കറ്റ് വിതരണം ചെയ്യുന്ന രീതിയിൽ ഇന്ധനത്തിനുള്ള കൂപ്പണുകൾ വിതരണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. “അവർ ‘രാമഭക്‌തർ’ അല്ല ‘രാവണഭക്‌തർ’ ആണ്. അവരുടെ മന്ത്രിമാർ ‘ദി കശ്‌മീർ ഫയൽസി’ന്റെ സിനിമാ ടിക്കറ്റുകൾ വിതരണം ചെയ്‌തതുപോലെ പെട്രോളിനും ഡീസലിനും കൂപ്പണുകൾ വിതരണം ചെയ്യണം,” അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ നാല് മാസമായി നിർത്തിവച്ച ഇന്ധന വിലവർധന, ഫലം വന്ന് ഒരാഴ്‌ചക്ക് ശേഷം മാർച്ച് 22നാണ് വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച മുതൽ ഏഴു തവണയാണ് നിരക്ക് വർധിപ്പിച്ചത്. ഇന്ന് ഒരു ലിറ്റർ ഡീസലിന് 74 പൈസയാണ് വർധിക്കുക. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും വർധിക്കും.
Most Read: പ്രകോപനം ഉണ്ടായ ഇടങ്ങളിലാണ് ആക്രമണം നടന്നത്; ന്യായീകരിച്ച് കോടിയേരി