തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

By Desk Reporter, Malabar News
Attack on police on arrest of accused;
Representational Image
Ajwa Travels

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരിക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് നേരെ ആക്രമണം ഉണ്ടായത്. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സിപിഎം അനുഭാവികൾ സംഘം ചേർന്ന് വധിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.

സംഭവത്തിൽ ധർമടം പോലീസ് ധനരാജിന്റെ മൊഴി രേഖപ്പെടുത്തും. തുടർന്ന് മറ്റ് നടപടികൾ സ്വീകരിക്കും. അതേസമയം പ്രദേശത്ത് നിലവിൽ സംഘർഷ സാധ്യതയൊന്നും ഇല്ലെന്നാണ് റിപ്പോർട്.

Most Read:  പ്രതിരോധം ഫലം കണ്ടില്ല: മുളിയാര്‍ വനത്തിലെത്തി ആനക്കൂട്ടം; ഭീതിയിൽ കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE