റിയാദ്: കോവിഡ് ഇളവുകൾ നിലവിൽ വന്നതോടെ മക്കയിൽ ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ ഉംറ തീർഥാടനത്തിന് എത്തുന്നവർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇഅ്തമർനാ എന്ന ആപ്പ് വഴിയാണ് ഉംറ തീർഥാടകർ ബുക്ക് ചെയ്യേണ്ടത്.
ഒന്നാം നിലയിൽ പ്രദക്ഷിണം ചെയ്യാൻ എത്തുന്ന തീർഥാടകർ ഉൾപ്പടെ എല്ലാവരും നിർബന്ധമായും ബുക്കിംഗ് നടത്തണമെന്നാണ് അധികൃതർ നിർദ്ദേശിച്ചത്. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നീക്കിയിരിക്കുകയാണ്. അതിനാൽ തന്നെ സന്ദർശകരുടെയും തീർഥാടകരുടെയും എണ്ണം വലിയ തോതിൽ ഉയർന്നു. അതിനാലാണ് ഇപ്പോൾ തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
Read also: ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി