ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിന് പ്രിയമേറുന്നു : ഭാരത് ഫൈബറിന്റെ വിശേഷങ്ങളറിയാം

By Desk Reporter, Malabar News
BSNL_2020 Aug 04
Ajwa Travels

ടെലികോം രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകൾ മുന്നോട്ടു വയ്ക്കുന്നു. അതിവേഗ ഇന്റർനെറ്റിന്റെ അനന്തമായ സാധ്യതകൾ തേടുന്ന എല്ലാ പൗരന്മാർക്കും കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ ആകർകമായ ഓഫറുകൾ അവതരിപ്പിക്കുന്നത്.

നിലവിലെ 499 രൂപയുടെ അടിസ്ഥാന പാക്കിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഭാരത് ഫൈബർ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ പ്ലാനിൽ നിലവിലുള്ള 100 ജിബി ഡാറ്റയ്ക്ക് പുറമേ അധികമായി 100 ജിബി കൂടെ കൂട്ടിചേർത്താണ് വിപുലീകരിച്ചത്. അടിസ്ഥാന പാക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്ന വേഗത സെക്കന്റിൽ 20 എംബി വരെയാണ്, എന്നാൽ ഡാറ്റാ പരിധിക്ക് ശേഷം വേഗത സെക്കന്റിൽ 2 എംബിയായി കുറയും. കേരളത്തിലും ലക്ഷദ്വീപിലും ഉൾപ്പെടെ ഈ പ്ലാനിന്റെ കാലാവധി നീട്ടിയിട്ടുണ്ട്.

സെപ്റ്റംബർ 26 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഭാരത് ഫൈബറിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഓഫർ ലഭ്യമാക്കുന്നത്. ദീർഘകാലത്തേക്ക് മുൻ‌കൂർ പണം അടച്ച് പ്ലാൻ നീട്ടാനും സാധിക്കും. ഈ വർഷമാദ്യമാണ് ബിഎസ്എൻഎൽ 100 UL പ്ലാൻ പരിമിത കാലത്തേക്കായി അവതരിപ്പിച്ചത്. പിന്നീട് മാർച്ച്‌ 31 വരെ കാലാവധി നീട്ടിനൽകുകയും ചെയ്തു. നിലവിൽ രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, സിക്കിം, കേരളം, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ എന്നിടവിടങ്ങളിലൊഴികെ ഈ ഓഫർ ലഭ്യമാണ്. ഇന്ത്യയിലെ സ്വകാര്യകമ്പനികൾ മാത്രം നിലയുറപ്പിച്ചിരുന്ന ബ്രോഡ്ബാൻഡ് ലോകത്തേക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റാ എന്ന ലക്ഷ്യത്തോടെ ഭാരത് ഫൈബർ കടന്നുവരുമ്പോൾ തീർച്ചയായും വലിയൊരു മത്സരം തന്നെ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE