ബഫർ സോൺ; സഭയിൽ തർക്കം മുറുകുന്നു, ഏറ്റുമുട്ടി മുന്നണികൾ

By News Desk, Malabar News
KUWJ Against The Media Ban In Kerala Niyamasabha Today
Ajwa Travels

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങി. ചോദ്യോത്തരവേളയിൽ മന്ത്രിമാർ ഉത്തരം പറയുകയാണ്. വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീംകോടതി വിധി സംബന്ധിച്ച ചോദ്യത്തിന് വനംമന്ത്രി എകെ ശശീന്ദ്രൻ മറുപടി നൽകി. പരിസ്‌ഥിതി ലോല മേഖലയിൽ നടപടികൾ വിശദീകരിച്ച മന്ത്രി, ജനവാസ മേഖലയെ ബാധിക്കുന്നത് എങ്ങനെയെന്ന് കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയെയും അറിയിക്കുമെന്നും പറഞ്ഞു.

വിഷയത്തിൽ എൽഡിഎഫ്- യുഡിഎഫ് സർക്കാരുകളുടെ നിലപാടുകളെ ചൊല്ലി ഭരണ, പ്രതിപക്ഷ നേതാക്കൾ തമ്മിൽ തർക്കമായി. പരിസ്‌ഥിതി ലോല മേഖല പൂജ്യം മുതൽ 12 കിലോമീറ്റർ വരെയെന്ന് രേഖപ്പെടുത്തിയത് യുഡിഎഫ് സർക്കാരെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. പിണറായി സർക്കാർ തീരുമാനിച്ചത് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ജനവാസ മേഖലയെ യുഡിഎഫ് സർക്കാർ പൂർണമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

Most Read: സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധം; മൽസ്യബന്ധന ബോട്ടുകൾ മറിഞ്ഞ് 2 പേരെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE