തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്.
ഗോവയിൽ ഒരു കോടി രൂപയുടെ കവർച്ച കേസിലാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാൻ പിടിയിലായത്. ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ഏപ്രില്‍ 14നാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്‌ടപ്പെട്ടത്.
അതീവ സുരക്ഷാ മേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്‌ഥരും കാവൽ വളർത്തു നായ്‌ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. ബംഗളൂരുവിലേക്ക് പോകാൻ ഡോ. ബി ഗോവിന്ദന്റെ മകൾ തയ്യാറാക്കി വച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. മോഷ്‌ടാവിന്റെ ചിത്രങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.
Malabar News: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു