മഴക്കാല മുന്നൊരുക്കങ്ങൾ; ബത്തേരി നഗരസഭയിൽ ക്യാംപുകളും റെസ്‌ക്യൂ ടീമും രൂപീകരിച്ചു

By Trainee Reporter, Malabar News

ബത്തേരി: കാലവർഷം ശക്‌തി പ്രാപിക്കുന്നതിന് മുൻപേ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച് ബത്തേരി നഗരസഭ. ക്യാംപുകളും ഡിവിഷനുകൾ കേന്ദ്രീകരിച്ച് റെസ്‌ക്യൂ ടീമും രൂപീകരിച്ചാണ് നഗരസഭയിൽ പ്രതിരോധം ഒരുക്കുന്നത്. മഴക്കാല കെടുതികളെ നേരിടാൻ ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആർആർടി, വാർഡ് വികസന സമിതി, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരടങ്ങുന്ന ടീമുകളും രൂപീകരിച്ചിട്ടുണ്ട്.

നഗരസഭയിൽ പ്രധാനമായും മണൽവയൽ, പുതുച്ചോല, തൊടുവെട്ടി എന്നിവിടങ്ങിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ഇത്തവണയും വെള്ളപ്പൊക്കം ഉണ്ടായാൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ കുപ്പാടി സ്‌കൂളിൽ സജ്‌ജീകരിച്ച ക്യാംപിലേക്ക് മാറ്റുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ മഴക്കാല കെടുതികളെയും മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ മുന്നൊരുക്കങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്‌ജീകരിച്ചിട്ടുള്ള ബത്തേരി സെന്റ് മേരീസ് സ്‌കൂൾ ഹോസ്‌റ്റലും ആവശ്യമായി വന്നാൽ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനം.

Read also: ചാരായ വാറ്റ് വ്യാപകം; മലപ്പുറത്ത് 3 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE