Sun, May 3, 2026
33 C
Dubai

ബാണാസുര ടൂറിസം കേന്ദ്രം; ഇന്ന് മുതൽ പ്രവർത്തനം പുനഃരാരംഭിക്കും

വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ജില്ലയിലെ ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മൂന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ഡാം സന്ദർശകർക്കായി തുറക്കുന്നത്....

7 പ്രദേശങ്ങളിൽ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ നടത്തി വയനാട്

തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യം വച്ച എല്ലാവർക്കും ആദ്യ ഡോസ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്,...

സമ്പൂർണ വാക്‌സിനേഷൻ നടത്തിയ സംസ്‌ഥാനത്തെ ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. ആദിവാസികൾ ഉൾപ്പടെ 18 വയസിന് മുകളിൽ പ്രായമുള്ള 22,616 പേരാണ് പഞ്ചായത്തിൽ ഉള്ളത്. ഇവരിൽ 21,964 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി....

പുഴമൂല, കാപ്പിക്കോട്‌ പ്രദേശങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ

മേപ്പാടി: ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പുഴമൂല, കാപ്പിക്കോട്‌ പ്രദേശങ്ങളിലാണ് ഒറ്റയാൻ വ്യാപകമായി നാശനഷ്‌ടങ്ങൾ വരുത്തിയത്. പ്രദേശങ്ങളിലെ കാർഷിക വിളകളെല്ലാം പൂർണമായി നശിപ്പിച്ച നിലയിലാണ്....

പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ...

വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം

വയനാട്: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർ ആയിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും...

കെഎസ്ആർടിസി ഡിപ്പോ അടച്ചു; ബസ് കാത്തിരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ

മാനന്തവാടി: നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ താഴെയങ്ങാടിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പെരുവഴിയിലായി യാത്രക്കാർ. നിലവിൽ മാനന്തവാടി നഗരസഭാ സി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഡിപ്പോയുടെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ...

കൊളഗപ്പാറയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേരെ കൂടി പ്രതിചേർത്തു

സുൽത്താൻബത്തേരി: ചില്ലറ വിൽപനക്കായി കൊളഗപ്പാറ വട്ടത്തിമൂലയിലെ വീട്ടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ കൂടെ പ്രതി ചേർത്തതായി പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി സ്വദേശി സിസി ജോസ്, മനോജ് അപ്പാട് എന്നിവരെയാണ്...
- Advertisement -