പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പരിഗണിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

By News Desk, Malabar News
New Year
Rep. Image
Ajwa Travels

ന്യൂഡെല്‍ഹി: പുതുവല്‍സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് രാജ്യത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.

പുതുവല്‍സരവും അതിനോടനുബന്ധിച്ചുള്ള വിവിധ ആഘോഷ വേളകളും, ശൈത്യകാലവും പരിഗണിച്ച് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്‌തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് ‌കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലും കോവിഡ് 19 കേസുകള്‍ പെട്ടന്ന് കുതിച്ചുയര്‍ന്നത് കണക്കിലെടുത്ത് സമഗ്രമായ മുന്‍കരുതലും നിയന്ത്രണങ്ങളും കര്‍ശനമായ നിരീക്ഷണവും നമ്മുടെ രാജ്യത്തിനുള്ളില്‍ നടത്തേണ്ടതുണ്ട് എന്നും കത്തില്‍ പറയുന്നു.

Kerala News: ദമ്പതികളുടെ മരണം; അയല്‍ക്കാരി വസന്തയുടെ പട്ടയം പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE