ആലപ്പുഴ : ജില്ലയിലെ വയലാറിൽ ആര്‍എസ്എസ്- എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്‌ണന്റെ വീട് ഇന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി സന്ദര്‍ശിക്കും. കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി ഇന്ന് രാവിലെ 10 മണിയോടെയാണ് നന്ദുവിന്റെ വീട്ടിലെത്തുക. അദ്ദേഹത്തിനൊപ്പം ബിജെപി സംസ്‌ഥാന- ജില്ലാ നേതാക്കളും നന്ദുവിന്റെ വീട് സന്ദർശിക്കും.
അതേസമയം തന്നെ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 8 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ കോടതി റിമാൻഡ് ചെയ്‌ത ഇവരെ കസ്‌റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നൽകും. കൂടാതെ കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണങ്ങളും ശക്‌തമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിലവിൽ വയലാർ മേഖലയിൽ 400ഓളം പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ച രാത്രിയോടെയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. എസ്‌ഡിപിഐയുടെ വാഹന പ്രചാരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിലാണ് ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്‌ണൻ കൊല്ലപ്പെട്ടത്. വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്‌ണൻ. സംഘര്‍ഷത്തെ തുടർന്ന് മൂന്ന് ആര്‍എസ്എസ് പ്രവർത്തകർക്കും, മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
Read also : കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു