സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതി; കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

By News Desk, Malabar News
party-in-dubai_2020-Sep-21
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. സംസ്‌ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം.

ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ കാണാന്‍ പരമാവധി 200 പേരെ വരെ അനുവദിക്കാം. പരിപാടിക്ക് എത്തുന്ന കലാകാരന്‍മാര്‍ കോവിഡില്ലെന്ന പരിശോധനാ ഫലം കാണിക്കണം. ഇവര്‍ മേക്കപ്പ് കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. തുറസായ സ്‌ഥലങ്ങളില്‍ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂ എന്നിവ മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.

പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍;-

  • മാസ്‌കോ ഫെയ്സ് ഷീല്‍ഡോ നിര്‍ബന്ധമായും ധരിക്കണം.
  • വേദിയും സദസും പരിപാടിക്ക് മുന്‍പ് അണുവിമുക്‌തം ആക്കണം.
  • പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിര്‍ബന്ധമായും സാനിറ്റൈസര്‍ കരുതണം.
  • ഉപയോഗിച്ച മാസ്‌കുകള്‍ ഉപേക്ഷിക്കുന്നതിന് വേസ്‌റ്റ് ബിന്നുകള്‍ സ്‌ഥാപിക്കണം.
  • തുപ്പുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണം.
  • ഒരു തരത്തിലുള്ള ജോലിയിലും ഗര്‍ഭിണികളും പ്രായമായവരും ചികില്‍സയിലിരിക്കുന്ന രോഗികളും പാടില്ല.
  • കോവിഡിനെ കുറിച്ച് സംഘടാകര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.
  • പരിപാടിയുടെ അവതാരകര്‍ കോവിഡ് നെഗറ്റീവ് ഫലം കൈയില്‍ കരുതണം.

Read Also: റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ എത്തും

  • കലാകാരന്‍മാരും കലാകാരികളും സദാസമയവും മാസ്‌ക് ധരിക്കണം.
  • ഗ്രീന്‍ റൂമുകളുടെ ഉപയോഗം പരമാവധി കുറക്കണം.
  • പരിപാടി അവതാരകര്‍ക്ക് വേണ്ടിയുള്ള ശുചിമുറികള്‍ വൃത്തിയുള്ളത് ആയിരിക്കണം.
  • എല്ലാ സന്ദര്‍ശകര്‍ക്കും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. ലക്ഷണം ഇല്ലാത്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ.
  • ക്യൂ നില്‍ക്കാന്‍ ഇടം കൃത്യമായി മാര്‍ക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ വരിയായി മടങ്ങുന്നതിന് അവസരം ഉണ്ടാവണം.
  • പരിപാടി അവതരിപ്പിക്കുന്നവര്‍ ഭക്ഷണം കൊണ്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കണം.
  • ഭക്ഷണം കഴിക്കുന്ന സ്‌ഥലത്ത് ശാരീരിക അകലം പാലിക്കണം. ലഘു ഭക്ഷണശാലകളില്‍ ആള്‍ക്കൂട്ടം പാടില്ല.
  • ഓഡിറ്റോറിയത്തിന് അകത്ത് ഭക്ഷണവും പാനീയവും അനുവദിക്കരുത്.
  • ടിക്കറ്റിന് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കണം.
  • ഉപഭോക്‌താക്കളെ ബന്ധപ്പെടേണ്ട നമ്പര്‍ ശേഖരിക്കണം.

Also Read: യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE