തിരുവനന്തപുരം: കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട് നിലനിൽക്കുകയാണ്.
തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്‌തമാകുന്നത്. തെക്ക്-പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്രചുഴലിക്കാറ്റായി ശക്‌തിപ്രാപിച്ചു കഴിഞ്ഞെന്ന് ഇന്നലെ കാലാവസ്‌ഥാ വകുപ്പ് അറിയിപ്പിൽ പറഞ്ഞിരുന്നു. തേജ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായും ശക്‌തിപ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്‌ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.
Most Read| ‘ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടും’; വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ