പ്രവാസികള്‍ക്ക് പ്രതീക്ഷയേകി ‘ഡ്രീം കേരള’; വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Staff Reporter, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കേരള വികസനത്തിനായി പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രീം കേരള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 3.6 ലക്ഷം പേരാണ് ഇതുവരെയായി വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയത്. ഇതില്‍ 57% പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഇവരെ പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കുകയാണ് ഡ്രീം കേരളയിലൂടെ ലക്ഷ്യമിടുന്നത്. ഡ്രീം കേരളയുടെ സ്റ്റിയറിംഗ് കമ്മറ്റി യോഗം പ്രാരംഭമായി നടന്നു. കൂടാതെ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഡ്രീം കേരള പദ്ധതി അവതരിപ്പിച്ചു.

വികസന സംബന്ധമായ വിവിധ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെബ് പോര്‍ട്ടലില്‍ പങ്ക് വെക്കാന്‍ കഴിയും. ഇതില്‍ തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ വിദഗ്ദ്ധ സമിതിയുടെ പരിശോധനക്ക് വിധേയമാക്കുകയും ശേഷം നടപ്പില്‍ വരുത്തുകയും ചെയ്യും. തൊഴില്‍ ദാതാക്കള്‍, വിദഗ്ദ്ധ-അര്‍ധ വിദഗ്ദ്ധ തൊഴിലാളികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ലോകകേരള സഭയില്‍ ഉണ്ടാവുന്ന ആശയങ്ങള്‍ വെബ് സൈറ്റില്‍ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം.

ഓണ്‍ലൈന്‍ വഴിയാണ് മുഖ്യമന്ത്രി ഡ്രീം കേരളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികളെ തൊഴില്‍ നേടാന്‍ സാഹായിക്കുന്നതിനും തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നൂതന തൊഴില്‍ അഭ്യസിപ്പിക്കുന്നതിനും കൂടി വിഭാവനം ചെയ്തിട്ടുള്ള പദ്ധതി കിഫ്ബി, റിബിള്‍ഡ് കേരള, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, നോര്‍ക്ക ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സംരംഭങ്ങളെ സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും dreamkerala.norkaroots.org വെബ് സൈറ്റ് സന്ദര്‍ശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE