‘ഴുറാങ്’ റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന

By Staff Reporter, Malabar News
zhurang-rover
'ഴുറാങ്' റോവർ ചൊവ്വയിൽ നിന്ന് പകർത്തിയ സെൽഫി
Ajwa Travels

ബെയ്‌ജിംഗ്: ചൈനയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ ‘ഴുറാങ്‘ റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന. നേരത്തെ ചൊവ്വയിൽ ലാൻഡ് ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷം റോവർ ചിത്രങ്ങൾ എടുത്ത് അയച്ചിരുന്നു. അതിൽ നിന്ന് വ്യത്യസ്‍തമായി കൂടുതൽ വ്യക്‌തതയുള്ള ചിത്രങ്ങളാണ് ഇത്തവണ അയച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി ചൈന പുറത്തുവിട്ടിരിക്കുന്നത്.

ചൈനയിലെ ആദ്യത്തെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിന്റെ സമ്പൂർണ വിജയാഘോഷ ചടങ്ങിലാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ബെയ്‌ജിംഗിലാണ് ചടങ്ങ് നടന്നത്. ലാൻഡിംഗ് സൈറ്റ് പനോരമ (ഒന്നിലധികം ചിത്രങ്ങൾ കൂട്ടിച്ചേർത്തത്) ചിത്രം, ചൊവ്വയുടെ ഉപരിതലം, ലാൻഡിംഗ് പ്ളാറ്റ്‌ഫോമുള്ള റോവർ എടുത്ത ‘സെൽഫി’ എന്നിവ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

ലാൻഡിംഗ് പ്ളാറ്റ്‌ഫോമിനൊപ്പം നിൽക്കുന്ന സെൽഫി എടുക്കാനായി ‘ഴുറോങ്’ റോവറിൽ നിന്ന് വേർപെടുത്താൻ കഴിയുന്ന പ്രത്യേക ക്യാമറയാണ് ഉപയോഗിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ വികസനത്തിന്റെ ഭാഗമായി ലഭിച്ച ഫലങ്ങളും, ശാസ്‌ത്രീയ വിവരങ്ങളും സമയബന്ധിതമായി പ്രസിദ്ധീകരിക്കുമെന്ന് സി‌എൻ‌എസ്‌എ (ചൈന നാഷണൽ സ്‌പേസ്‌ ഏജൻസി) മേധാവി ഷാങ് കെജിയാൻ പറഞ്ഞു.

ഈ വർഷം മെയ് 15നാണ് ചൈനയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പരിപാടി ‘ടിയാൻവെൻ-1‘ന്റെ ഭാഗമായ ഴുറോങ് റോവർ ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങിയത്. ആദ്യശ്രമത്തിൽ തന്നെ ചൊവ്വയിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ചരിത്രം കുറിച്ച ഴുറാങ് റോവർ അതിന് ശേഷം ചൊവ്വയുടെ വിവിധ ചിത്രങ്ങളും അയച്ചിരുന്നു.

Read Also: വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്തണം; ഹരജി സുപ്രീം കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE