ബെംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഡിഗ്രി, ഡിപ്‌ളോമ, എഞ്ചിനീയറിങ് കോളജുകളാണ് തുറക്കുന്നത്. എന്നാല്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി പഠനം തുടരാമെന്നും സര്‍ക്കാര്‍ അറിയിച്ചു. നവംബറോടെ ഡിഗ്രി ക്‌ളാസുകള്‍ ആരംഭിക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഈയിടെ പുറത്തിറക്കിയിരുന്നു. അതേസമയം സ്‌കൂളുകള്‍ എന്ന് തുറക്കും എന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല.
രാജ്യത്തുടനീളമുള്ള സര്‍വകലാശാലകള്‍ വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി നവംബര്‍ രണ്ടു മുതല്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
കര്‍ണാടകയിലെ നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള അനേകം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തില്‍ മാത്രമായിരിക്കും ഒരേസമയം എത്ര ബാച്ചുകള്‍ അനുവദിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത്.
Kerala News: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 28ന്