പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം; സർക്കാർ വിശദീകരണത്തിൽ ഹൈക്കോടതിക്ക് അതൃപ്‌തി

By News Bureau, Malabar News
Complainant assaulted by police case
Ajwa Travels

കൊച്ചി: കൊല്ലം തെൻമലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.

സിസിടിവി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്‌ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നതെന്നും കോടതി ചോദിച്ചു.

‘സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് മുൻപ് പറഞ്ഞ പോലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല. എന്ത് അടിസ്‌ഥാനത്തിൽ ആണ് ഇത്തരം റിപ്പോർട്ടുകൾ കോടതിക്ക് നൽകുന്നത്. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്‌നക്കാരായ പോലീസ് ഉദ്യോഗസ്‌ഥർക്ക് നിയമ വ്യവസ്‌ഥയെ പേടിയുണ്ടാകൂ’, കോടതി പറഞ്ഞു.

ഉറുകുന്ന് ഇന്ദിരാ നഗറിൽ രാജീവൻ നൽകിയ ഹരജിയിലാണ് കോടതിയുടെ വിമർശനം. പരാതിക്ക് രസീത് ചോദിച്ചതിന് സിഐ കവിളത്ത് അടിക്കുകയും വിലങ്ങിടീച്ച് കൈവരിയിൽ കെട്ടിയിടുകയും ചെയ്‌തു എന്നാണ് പരാതി.

Most Read: വിവാഹപ്രായ ഏകീകരണ ബില്‍ സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക്; നടപ്പാക്കാൻ രണ്ട് വർഷം സാവകാശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE