കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം, ഉന്തും തള്ളും; ജലപീരങ്കി പ്രയോഗിച്ചു പോലീസ്

By Trainee Reporter, Malabar News
Congress will incite widespread conflict in March; Police fired water cannons
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നവകേരള സദസിന്റെ ബാനറുകൾ കീറി. പോലീസിന് നേരെ കല്ലും വടികളും ചെരുപ്പുകളും എറിഞ്ഞു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സെക്രട്ടറിയേറ്റ് വളപ്പിൽ കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷത്തിനിടയാക്കി. വടി ഉപയോഗിച്ചു പ്രവർത്തകർ പോലീസിനെ തല്ലുകയും ചെയ്‌തു. ഇതിനിടെ, തിരുവനന്തപുരത്ത് ‘മുഖ്യമന്ത്രി ഗുണ്ടയോ’ എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ സ്‌ഥാപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

കൊച്ചിയിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിലും വ്യാപക അക്രമമാണ് ഉണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഇവർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. മുഹമ്മദ് ഷിയാസ് പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി. പിന്നീട് ഉന്തും തള്ളുമായി.

നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പോലീസും സിപിഎമ്മും നടത്തിയ അക്രമങ്ങൾക്ക് എതിരെയാണ് സംസ്‌ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. വനകേരള സദസ് തലസ്‌ഥാനത്തേക്ക് പ്രവേശിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു പ്രതിഷേധം.

അതേസമയം, ഗാന്ധിയൻമാർ ദുർബലരല്ലെന്നും ഇനി തെരുവിൽ തല്ലിയാൽ തിരിച്ചടിച്ചു പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഇനി തെരുവിൽ തല്ലുകൊള്ളാനില്ല. തല്ലിയാൽ തിരിച്ചടിച്ചു പ്രതിരോധിക്കും. ഇത്രയേറെ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. സംസ്‌ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പോലീസ് സുരക്ഷ നൽകേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു.

ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച ആളാണ് പിണറായി വിജയൻ. ഒരു പേപ്പർ പോലും പിണറായിക്ക് നേരെ എറിയരുതെന്ന് പറഞ്ഞതാണ്. എന്നാൽ, ആ തീരുമാനം മാറ്റുകയാണ്. തിരിച്ചടിക്കണം. ആ തിരിച്ചടി കല്യാശേരിയിൽ നിന്ന് തന്നെ തുടങ്ങും. യൂത്ത് കോൺഗ്രസുകാർ തിരിച്ചടിക്കുമെന്നും കോൺഗ്രസ് കൂടെ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Most Read| ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടിയേക്കും; മലയാളികൾക്ക് നേട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE